ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വമ്പൻ അവസരം, ഡിഗ്രിക്കാർക്കായി
ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 30 വരെ
ശമ്പളം: 64,820–93,960
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഫീസർ അവസരം. 500 ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 30 വരെ. ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ-2 വിഭാഗത്തിലാണ് ഒഴിവ്. ജോലിപരിചയം ഉള്ളവർക്കാണ് അവസരം.
യോഗ്യത, പരിചയം, പ്രായം എന്നിവ 2025 ജൂലൈ 31 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് പ്രായപരിധി ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണൽ നോളജ് എന്നിവ ഉൾപ്പെടുന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണ്. കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ്: 1000 രൂപ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 100 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം.
www.bankofmaharashtra.in
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്ക് 55%) ബിരുദം. അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഷെഡ്യൂൾഡ് ബാങ്കുകളിൽ 3 വർഷം ജോലിപരിചയം നേടിയവരാകണം.
പ്രായം 22–35.

Comments
Post a Comment