കീം പ്രവേശനം - 2026: സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ
2026-2027 അധ്യയന വർഷത്തെ കീം (KEAM) പ്രവേശന പരീക്ഷാ നടപടികൾ ഉടൻ ആരംഭിക്കുകയാണ്. പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷയോടൊപ്പം സംവരണം, ഫീസ് ആനുകൂല്യം എന്നിവ ലഭിക്കുന്നതിനായി വിദ്യാർത്ഥികൾ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്:
നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്: വില്ലേജ് ഓഫീസറിൽ നിന്നും കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി (State Educational Purpose) നൽകുന്ന സർട്ടിഫിക്കറ്റായിരിക്കണം ഇത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന (SEBC) വിഭാഗക്കാരും, OEC വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇത് സമർപ്പിക്കണം. ജോലി ആവശ്യത്തിനോ, കേന്ദ്ര ആവശ്യങ്ങൾക്കോ ഉള്ള സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നതല്ല.
ജാതി സർട്ടിഫിക്കറ്റ്: SC/ST വിഭാഗക്കാർ തഹസിൽദാറിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സമുദായ സർട്ടിഫിക്കറ്റ്: നോൺ-ക്രീമിലെയർ വിഭാഗത്തിൽപ്പെടാത്ത OEC വിഭാഗക്കാർ വില്ലേജ് ഓഫീസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വരുമാന സർട്ടിഫിക്കറ്റ്: SC/ST/OEC വിഭാഗക്കാരൊഴികെ, ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റെല്ലാ വിഭാഗക്കാരും ഫീസ് ആനുകൂല്യങ്ങൾക്കോ സ്കോളർഷിപ്പിനോ വേണ്ടി വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് നൽകണം.
മറ്റ് പിന്നാക്ക സമുദായങ്ങൾ: G.O.(Ms) No.10/2014/BCDD പ്രകാരം മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി ജാതി/നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങേണ്ടതാണ്.
മിശ്രവിവാഹിതരുടെ മക്കൾ: SEBC/OEC ആനുകൂല്യങ്ങൾക്കായി വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വേണം. എന്നാൽ ദമ്പതികളിൽ ഒരാൾ SC/ST വിഭാഗമാണെങ്കിൽ തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റാണ് വേണ്ടത്.
നേറ്റിവിറ്റി (Nativity) സർട്ടിഫിക്കറ്റ്: ജനനസ്ഥലം രേഖപ്പെടുത്തിയ സ്കൂൾ സർട്ടിഫിക്കറ്റോ ജനന സർട്ടിഫിക്കറ്റോ ഇതിനായി ഉപയോഗിക്കാം. ഇവയിലില്ലെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
EWS സംവരണം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർ (EWS) വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ന്യൂനപക്ഷ സംവരണം: സ്വാശ്രയ കോളേജുകളിലെ മുസ്ലിം/ക്രിസ്ത്യൻ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്ന നോൺ-ക്രീമിലെയർ വിഭാഗത്തിൽപ്പെടാത്തവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള സമുദായ സർട്ടിഫിക്കറ്റ് നൽകണം.
ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ എന്നതിനാൽ ഓരോ കാറ്റഗറിയും റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.
വിവിധ ആനുകൂല്യങ്ങളെ സംബന്ധിച്ചും ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളെ സംബന്ധിച്ചുമുള്ള വിശദമായ വിവരങ്ങൾ കീം പ്രോസ്പെക്റ്റസ് 2026-ൽ ഉൾപ്പെടുത്തുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പണത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ കീം പ്രോസ്പെക്റ്റസ് 2026 പ്രത്യേക വിജ്ഞാപനങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികളെ അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in -ൽ വിദ്യാർത്ഥികൾ നിരന്തരം സന്ദർശിക്കേണ്ടതാണ്.
ഹെൽപ്പ് ലൈൻ നമ്പർ : 0471-2332120, 2338487
Comments
Post a Comment