Skip to main content

CHIEF MINISTER’S CONNECT TO WORK SCHEME

 


ആമുഖം

യുവതലമുറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അവരുടെ പഠനോത്സാഹം നിലനിർത്തുകയും, നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി’'. വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലന സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം ₹1000/- രൂപ സാമ്പത്തിക സഹായം നൽകുന്നു.


താഴെ മലയാളത്തിലും വിവരങ്ങൾ നൽകിയിടുണ്ട്


യോഗ്യതാ നിബന്ധനകൾ

  • 1. വയസ്സ് : 18 – 30
  • 2. കുടുംബ വാർഷിക വരുമാനം : ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല
  • 3. അർഹരായ അപേക്ഷകർ :നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയിൽവെ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ തുടങ്ങിയവ നടത്തുന്ന മത്സരപരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

Required Documents (Self-attested copies)

All documents (except photo and signature) must be uploaded as PDF files (max size: < 100 KB).

  1. Address Proof
  2. Date of Birth (DOB) Proof
  3. Annual Family Income Certificate (≤ ₹1,00,000)
  4. Educational Qualification Certificate issued by authorized Universities / Schools / Colleges / Institutions
  5. Acknowledgement Slip / Application Slip (for those who are applying for Competitive exam categories as per CHIEF MINISTER’S CONNECT TO WORK SCHEME norms)
  6. First page of Bank Passbook showing Account Number Details
  7. Authentication Letter from the Head of Institution certifying that the candidate is undergoing skill development course.
  8. Passport Size Photo (recent color photograph)
  9. Applicant's Signature (Scanned signature)
  10. Self-Declaration Certificate signed by the candidate confirming that he/she is preparing for competitive exams.

Address Proof (any one of the following):

  • Electors Photo Identity Card
  • School Certificate
  • Passport
  • Aadhaar
  • Driving License

Date of Birth Proof (any one of the following):

  • School Certificate
  • Birth Certificate


Income Certificate

Annual Family Income Certificate (Not more than ₹1,00,000) issued by the Village Officer in the name of the applicant obtained within 6 months.


Educational Qualification Certificate

Educational Qualification Certificate issued by an authorized University / School / College / Institution in the name of the applicant, clearly indicating that the "specified" qualification obtained.


Acknowledgement Slip / Application Slip

Copy of application form/acknowledgement slip generated from websites of Kerala PSC/UPSC/SSC etc.

*for those who are applying for Competitive exam categories as per CHIEF MINISTER’S CONNECT TO WORK SCHEME norms




Self-Declaration Certificate

For candidates who has applied for exams like PSC/UPSC/SSC. A self-attested declaration signed by the candidate confirming that he/she have applied for competitive exams (as per the ‘CHIEF MINISTER’S CONNECT TO WORK SCHEME’ norms) and preparing for the same 
Click here for SELF DECLARATION FORM


Authentication Letter

A letter from the Head of Institution certifying that you are currently enrolled in the mentioned Skill Enhancement course/Skill Training course in the institution mentioning period of study.
*for those who are applying for Skill Enhancement course/Skill Training course as per CHIEF MINISTER’S CONNECT TO WORK SCHEME norms


Bank Details.

Bank Passbook (first page showing account details).




Passport Size Photo

Recent color photo of the applicant. Accepted formats: JPG, JPEG only (max size: 100KB).



Signature (Applicant's Signature)

Clear scanned signature of the applicant. Accepted formats: JPG, JPEG only (max size: 100KB).

________________________________________________


ആവശ്യമായ രേഖകൾ (സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ)

(അപേക്ഷകന്റെ ഫോട്ടോയും ഒപ്പും ഒഴികെയുള്ള എല്ലാ രേഖകളും PDF രൂപത്തിൽ അപ്‌ലോഡ് ചെയ്യണം. പരമാവധി ഫയൽ വലുപ്പം 100 കെ.ബി ആയിരിക്കണം.)

  1. മേൽവിലാസം തെളിയിക്കുന്ന രേഖ
  2. ജനനതീയതി തെളിയിക്കുന്ന രേഖ
  3. വാർഷിക കുടുംബവരുമാന സര്‍ട്ടിഫിക്കറ്റ് (≤ ₹1,00,000)
  4. അംഗീകൃത സർവകലാശാലകൾ / സ്കൂളുകൾ / കോളേജുകൾ / വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്
  5. അപേക്ഷ / അക്നോളഡ്ജ്മെന്റ് സ്ലിപ്പ് (മത്സരപരീക്ഷ വിഭാഗങ്ങൾക്ക് (മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി നിബന്ധനകൾ പ്രകാരം ) അപേക്ഷിച്ചതായി തെളിയിക്കുന്നതിന്)
  6. ബാങ്ക് പാസ്ബുക്ക് (അക്കൗണ്ട് വിവരങ്ങൾ കാണുന്ന ആദ്യ പേജ്)
  7. സ്ഥാപന മേധാവി നൽകുന്ന അംഗീകൃത കത്ത് — അപേക്ഷകൻ സ്കിൽ ഡെവലപ്മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്നതായി സർട്ടിഫൈ ചെയ്യുന്ന സ്ഥാപന മേധാവിയുടെ അംഗീകൃത കത്ത്.
  8. പാസ്‌പോർട്ട് സൈസ് ഫോട്ടോ (പുതിയ കളർ ഫോട്ടോ)
  9. അപേക്ഷകന്റെ ഒപ്പ് (സ്കാൻ ചെയ്ത ഒപ്പ്)
  10. സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് — അപേക്ഷകൻ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതായി സ്ഥിരീകരിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്. 



മേൽവിലാസം തെളിയിക്കുന്നതിന് (ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന്):

  • വോട്ടർ ഐഡി കാർഡ്
  • സ്കൂൾ സർട്ടിഫിക്കറ്റ്
  • പാസ്പോർട്ട്
  • ആധാർ കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്



ജനനതീയതി തെളിയിക്കുന്നതിന് (ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന്):

  • സ്കൂൾ സർട്ടിഫിക്കറ്റ്
  • ജനന സർട്ടിഫിക്കറ്റ്


വരുമാന സര്‍ട്ടിഫിക്കറ്റ്

അപേക്ഷകന്റെ പേരിൽ ആറ് മാസത്തിനകം വില്ലേജ് ഓഫീസർ നൽകിയ വാർഷിക കുടുംബ വരുമാന സർട്ടിഫിക്കറ്റ് (₹1,00,000-ൽ കൂടരുത്).




വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്

അപേക്ഷകന്റെ പേരിൽ അംഗീകൃത സർവകലാശാല / സ്കൂൾ / കോളേജ് / വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന, "നിർദ്ദിഷ്ട" വിദ്യാഭ്യാസ യോഗ്യത നേടിയത് തെളിയിക്കുന്ന വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്.




അപേക്ഷ / അക്നോളഡ്ജ്മെന്റ് സ്ലിപ്പ്

കേരള പി.എസ്.സി (Kerala PSC), യു.പി.എസ്.സി (UPSC), എസ്.എസ്.സി (SSC) തുടങ്ങിയ മത്സരപരീക്ഷകൾക്ക് അപേക്ഷിക്കുന്ന വെബ്‌സൈറ്റുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമിന്റേയോ അല്ലെങ്കിൽ അക്നോളഡ്ജ്‌മെന്റ് സ്ലിപ്പിന്റേയോ പകർപ്പ്.

*മത്സരപരീക്ഷ വിഭാഗങ്ങൾക്ക് (മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി നിബന്ധനകൾ പ്രകാരം ) അപേക്ഷിച്ചതായി തെളിയിക്കുന്നതിന്





സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്

PSC/UPSC/SSC തുടങ്ങിയ മത്സരപരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായി - ഉദ്യോഗാർത്ഥി മത്സരപരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അതിനായി തയ്യാറെടുക്കുകയാണെന്നും ('മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി'യുടെ നിബന്ധനകൾ പ്രകാരം) സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം.


*മത്സരപരീക്ഷ വിഭാഗങ്ങൾക്ക് (മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി നിബന്ധനകൾ പ്രകാരം ) അപേക്ഷിച്ചതായി തെളിയിക്കുന്നതിന് 



സ്ഥാപന മേധാവിയുടെ അംഗീകൃത കത്ത്

സ്ഥാപന മേധാവി നൽകുന്ന കത്ത് — അപേക്ഷകൻ സ്കിൽ ഡെവലപ്മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്നതായി സർട്ടിഫൈ ചെയ്യുന്ന സ്ഥാപന മേധാവിയുടെ അംഗീകൃത കത്ത്.

DOWNLOAD

*സ്കിൽ ഡെവലപ്മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്ന വിവരം (മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി നിബന്ധനകൾ പ്രകാരം ) തെളിയിക്കുന്നതിന്



ബാങ്ക് വിശദാംശങ്ങൾ

ബാങ്ക് പാസ്ബുക്ക് — അക്കൗണ്ട് വിവരം ഉൾപ്പെടുന്ന ബാങ്ക് പാസ്ബുക്കിലെ പേജിൻ്റെ പകർപ്പ്.



പാസ്‌പോർട്ട് സൈസ് ഫോട്ടോ

അപേക്ഷകന്റെ പുതിയ കളർ ഫോട്ടോ. സ്വീകാര്യമാകുന്ന ഫോർമാറ്റുകൾ: JPG, JPEG മാത്രം (പരമാവധി 100 കെ.ബി.)





അപേക്ഷകന്റെ ഒപ്പ്

സ്കാൻ ചെയ്ത വ്യക്തമായ ഒപ്പ്. സ്വീകാര്യമാകുന്ന ഫോർമാറ്റുകൾ: JPG, JPEG മാത്രം (പരമാവധി 100 കെ.ബി.)

Comments

Popular posts from this blog

MILMA, SSLC VACANCY - മിൽമയിൽ അവസരം - പ്രായം 39

MILMA വെറും SSLC പാസ്സായവർക്കും അപേക്ഷിക്കാം.... ശമ്പളം: അടിസ്ഥാന ശമ്പളം: 23,000 രൂപ ഡിഎ (39%): 8,970 രൂപ എച്ച്ആർഎ (10%): 2,300 രൂപ ആകെ: 34,270 രൂപ കൂടാതെ, ജീവനക്കാർക്ക് 12% (അടിസ്ഥാന + ഡിഎ) ഇപിഎഫ് (ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട്) സംഭാവന, ഗ്രാറ്റുവിറ്റി, പെർക്വിസിറ്റ്, എല്ലാ കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് (₹4.5 ലക്ഷം വരെ കവറേജ്), കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ, സബ്സിഡി നിരക്കിൽ കാന്റീൻ സൗകര്യങ്ങൾ, മിൽമ നിയമങ്ങൾ അനുസരിച്ച് അനുവദനീയമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് അർഹതയുണ്ട്. Qualification SSLC pass OR Equivalent qualification. Should not be graduates. Vacancies: General: 39 SC/ST : 4 Physically-Handicapped : 4 Experience Not prescribed. പരിചയം നിർദ്ദേശിച്ചിട്ടില്ല. അപേക്ഷാ ഫീസ്: ₹500.00 (റീഫണ്ട് ചെയ്യാനാവില്ല) ഫീസ് ഇളവുകൾ ലഭ്യമാണ് SC/ST വിഭാഗം: 50% ഫീസിൽ ഇളവ് (₹250.00 മാത്രം അടയ്ക്കുക) യോഗ്യതയുള്ള വിഭാഗം തിരഞ്ഞെടുക്കുമ്പോൾ അപേക്ഷാ പ്രക്രിയയിൽ ഫീസ് ഇളവ് സ്വയമേവ ബാധകമാകും.

പത്താംക്ലാസ്സും അതിനുമുകളിലും ഉള്ളവർക്ക് ഇപ്പോൾ കേന്ദ്രസർക്കാറിൻ്റെ വമ്പൻ അവസരം

  പത്താംക്ലാസ്സും അതിനുമുകളിലും ഉള്ളവർക്ക് ഇപ്പോൾ കേന്ദ്രസർക്കാറിൻ്റെ വമ്പൻ അവസരം SSC MTS റിക്രൂട്ട്‌മെന്റിനായുള്ള പ്രായപരിധി സാധാരണയായി പോസ്റ്റുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാറുണ്ട്: മിക്ക MTS തസ്തികകൾക്കും:  അപേക്ഷകർക്ക്  18 നും 25 നും ഇടയിൽ  പ്രായമുണ്ടായിരിക്കണം. CLICK HERE FOR MORE

BSF TRADESMAN

പോലീസ് കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) (പുരുഷനും സ്ത്രീയും) ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ 2024-25 വർഷത്തേക്കുള്ള റിക്രൂട്ട്‌മെന്റ് തസ്തികയും ഒഴിവുകളും: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ (BSF) കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) തസ്തികയിലേക്ക് പുരുഷന്മാരെയും സ്ത്രീകളെയും ക്ഷണിച്ചുകൊണ്ട് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ 3588 ഒഴിവുകളാണുള്ളത്. ഇതിൽ 3406 ഒഴിവുകൾ പുരുഷന്മാർക്കും 182 ഒഴിവുകൾ സ്ത്രീകൾക്കുമാണ്. ശമ്പളം: ഏഴാം ശമ്പള കമ്മീഷൻ (പുതുക്കിയ പേ മാട്രിക്സ് ലെവൽ-3) പ്രകാരം പ്രതിമാസം ₹21,700-69,100/- രൂപ ശമ്പളവും മറ്റ് അലവൻസുകളും ലഭിക്കും. കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും (റേഷൻ അലവൻസ്, മെഡിക്കൽ സഹായം, സൗജന്യ താമസം, സൗജന്യ അവധി യാത്ര തുടങ്ങിയവ) ലഭിക്കുന്നതാണ്. പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ: ഉദ്യോഗാർത്ഥിക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. എങ്ങനെ അപേക്ഷിക്കണം: അപേക്ഷകൾ ഓൺലൈൻ വഴി മാത്രം സമർപ്പിക്കണം. BSF-ന്റെ ഔദ്യോഗിക വെബ്സൈറ്റായ https://rectt.bsf.gov.in വഴി അപേക്ഷിക്കാം. 25/07/2025 ന് രാവിലെ 00:01 ന് ആരംഭിച്ച് 23/08/2025 ന് രാത്രി 11:59 ന് അപേക്ഷകൾ സമർപ്പിക്കാവ...